Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Record Profit

കേ​​​​ര​​​​ള ബാ​​​​ങ്കി​​​​ന് റിക്കാ​​​​ര്‍​ഡ് കു​​​​തി​​​​പ്പ്; ബി​​​​സി​​​​ന​​​​സ് 1.28 ല​​​​ക്ഷം കോ​​​​ടി ക​​​​ട​​​​ന്നു

പ​​​​ര​​​​വൂ​​​​ര്‍: രാ​​​ജ്യ​​​ത്തെ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത മു​​​​ന്നേ​​​​റ്റ​​​​വു​​​​മാ​​​​യി കേ​​​​ര​​​​ള ബാ​​​​ങ്ക് (കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കോ​-​​​ഓ​​​പ്പ​​​​റേ​​​​റ്റീ​​​​വ് ബാ​​​​ങ്ക്). 2025-26 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ബാ​​​​ങ്കി​​​ന്‍റെ മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് 1,28,700 കോ​​​​ടി യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു.

മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ 1,21,106 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് 5.9 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യാ​​​​ണു ബാ​​​​ങ്ക് കൈ​​​​വ​​​​രി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ ഏ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കെ​​​​ന്ന പ​​​​ദ​​​​വി ഒ​​​​ന്നു​​​​കൂ​​​​ടി ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ന്‍ കേ​​​​ര​​​​ള ബാ​​​​ങ്കി​​​​നാ​​​​യി. നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളി​​​​ലും വാ​​​​യ്പ​​​​ക​​​​ളി​​​​ലും ഒ​​​​രേ​​​​പോ​​​​ലെ ഉ​​​​ണ്ടാ​​​​യ വ​​​​ര്‍​ധ​​​​ന​​​വാ​​​ണു ​നേ​​​​ട്ട​​​​ത്തി​​​​ന് ആ​​​​ധാ​​​​ര​​​​മാ​​​​യ​​​​ത്.

ബാ​​​​ങ്കി​​​​ന്‍റെ നി​​​​ക്ഷേ​​​​പ സ​​​​മാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​ല്‍ 6.69 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. 70,763 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് 75,500 കോ​​​​ടി​​​യാ​​​​യാ​​​​ണു നി​​​​ക്ഷേ​​​​പം ഉ​​​​യ​​​​ര്‍​ന്ന​​​​ത്. ഇ​​​​ത് ബാ​​​​ങ്കി​​​​ലു​​​​ള്ള പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​മാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

വാ​​​​യ്പാ​​​രം​​​​ഗ​​​​ത്തും ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണു ബാ​​​​ങ്ക് ന​​​​ട​​​​ത്തി​​​​യ​​​​ത്. വാ​​​​യ്പാ ബിസിനസ് 50,000 കോ​​​​ടി ക​​​​ട​​​​ക്കു​​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​​ദ്യ​​​​ത്തെ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കാ​​​​യി കേ​​​​ര​​​​ള ബാ​​​​ങ്ക് മാ​​​​റി. നി​​​​ല​​​​വി​​​​ല്‍ 53,249 കോ​​​​ടി​​​​യാ​​​​ണു ബാ​​​​ങ്കി​​​​ന്‍റെ വാ​​​​യ്പ. വ​​​​രും വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 1.38 ല​​​​ക്ഷം കോ​​​​ടി​​​​യു​​​​ടെ സഞ്ചിത ബി​​​​സി​​​​ന​​​​സ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​താ​​​​യി ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​ത്യേ​​​​ക​​​​ത സ്വ​​​​ര്‍​ണ വാ​​​​യ്പാ രം​​​​ഗ​​​​ത്തെ അ​​​​സാ​​​​ധാ​​​​ര​​​​ണ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​മാ​​​​ണ്. സ്വ​​​​ര്‍​ണ​​​വാ​​​​യ്പാ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ല്‍ 78.32 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ന്‍ വ​​​​ര്‍​ധ​​​​ന​​​​വാ​​​​ണു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

6,505 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് 11,600 കോ​​​​ടി​​​യാ​​​​യാ​​​​ണു സ്വ​​​​ര്‍​ണ വാ​​​​യ്പാ വി​​​​ഹി​​​​തം ഉ​​​​യ​​​​ര്‍​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ബാ​​​​ങ്കു​​​​ക​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ സ്വ​​​​ര്‍​ണ​​​വാ​​​​യ്പ​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ നാ​​​​ലാം സ്ഥാ​​​​ന​​​​ത്തെ​​​​ത്താ​​​​ന്‍ ഇ​​​​തോ​​​​ടെ കേ​​​​ര​​​​ള ബാ​​​​ങ്കി​​​​ന് സാ​​​​ധി​​​​ച്ചു. സ്വ​​​​കാ​​​​ര്യ-​​​​പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളു​​​​മാ​​​​യി കി​​​​ട​​​​പി​​​​ടി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ സ്വ​​​​ര്‍​ണ​​​വാ​​​​യ്പാ രം​​​​ഗ​​​​ത്തു മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ ബാ​​​​ങ്കി​​​​ന് ക​​​​ഴി​​​​യു​​​​ന്നു​​​​ണ്ട്.

സ​​​​ഹ​​​​ക​​​​ര​​​​ണ ത​​​​ത്വ​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​റ​​​​ച്ചു​​​​നി​​​​ന്ന് കാ​​​​ര്‍​ഷി​​​​ക വാ​​​​യ്പ​​​​ക​​​​ള്‍​ക്കും ബാ​​​​ങ്ക് വ​​​​ലി​​​​യ മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​കി. 3,744 കോ​​​​ടി​​​യാ​​​​ണ് ഈ ​​​​വ​​​​ര്‍​ഷം കാ​​​​ര്‍​ഷി​​​​ക വാ​​​​യ്പ​​​​യാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത്. ബാ​​​​ങ്കി​​​​ന്‍റെ ആ​​​​കെ വാ​​​​യ്പാ പോ​​​​ര്‍​ട്ട്ഫോ​​​​ളി​​​​യോ​​​​യു​​​​ടെ 23.06 ശ​​​​ത​​​​മാ​​​​ന​​​​വും കാ​​​​ര്‍​ഷി​​​​ക വാ​​​​യ്പ​​​​ക​​​​ളാ​​​​ണ്.

പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ക്ഷ​​​​മ​​​​ത​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും ബാ​​​​ങ്ക് വ​​​​ലി​​​​യ പു​​​​രോ​​​​ഗ​​​​തി കൈ​​​​വ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ബാ​​​​ങ്കി​​​​ന്‍റെ 823 ശാ​​​​ഖ​​​​ക​​​​ളു​​​​ടെ​​​​യും ശ​​​​രാ​​​​ശ​​​​രി ബി​​​​സി​​​​ന​​​​സ് 148.17 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് 157.37 കോ​​​​ടി​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു. നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി​​​​ക​​​​ള്‍ (എ​​​​ന്‍​പി​​​​എ) ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യ്ക്കാ​​​​ന്‍ സാ​​​​ധി​​​​ച്ച​​​​തും ബാ​​​​ങ്കി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക​​​ഭ​​​​ദ്ര​​​​ത വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്നു. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​വും സ​​​​മ​​​​ര്‍​പ്പ​​​​ണ​​​​വു​​​​മാ​​​​ണ് ഈ ​​​​നേ​​​​ട്ട​​​​ങ്ങ​​​​ള്‍​ക്കു പി​​​​ന്നി​​​​ലെ​​​​ന്ന് ബാ​​​​ങ്ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി. ​​​​മോ​​​​ഹ​​​​ന​​​​നും സി​​​​ഇ​​​​ഒ ജോ​​​​ര്‍​ട്ടി എം. ​​​​ചാ​​​​ക്കോ​​​​യും അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up